
കോട്ടയം: പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡില്‍ ലോട്ടറി ടിക്കറ്റ് മോഷണം. ശ്രീ ഗണേശാ ലക്കിസെന്ററിന്റെ കൗണ്ടറില്‍ നിന്നാണ് 300 ടിക്കറ്റിന്റെ കെട്ട് കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ചയാണ് സംഭവം. 15,000 രൂപയുടെ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
25-ന് നറുക്കെടുക്കുന്ന 0629-കാര്യണ്യാ പ്ലസ് ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 205525 മുതല്‍ 205549 വരെ നമ്പരിലുള്ള എല്ലാ സീരീസിലുമുള്ള ടിക്കറ്റുകളുണ്ടിതില്.
കൗണ്ടറില്‍ നിരത്തുന്നതിനായി ലോട്ടറിത്തട്ടിന്റെ അടിയില്‍ വെച്ചിരുന്ന കെട്ടാണിത്.
മാസ്ക് ധരിച്ചെത്തിയ ആള് കുറച്ചുനേരം കൗണ്ടറില്‍ നിരത്തിയ ടിക്കറ്റുകളും ഫലങ്ങളും നോക്കിനിന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടയുടമ റെജികുമാറും ജീവനക്കാരിയും മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിനിടയില്‍ ഇയാള്‍ ഇവ കൈയിട്ട് എടുത്തുപോവുകയായിരുന്നു. കെട്ട് കാണാതെ വന്നതോടെ സി.സി.ടി.വി.ക്യാമറ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.







