Spread the love

ബംഗളൂരു: മാനസിക ദൗർബല്യം നേരിടുന്ന 23കാരിയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നല്‍കി കർണാടക ഹൈക്കോടതി.

video
play-sharp-fill

ആർത്തവസമയത്ത് ശുചിത്വം പാലിക്കാൻ കഴിയാത്തത് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.

മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അനുകൂല വിധിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗിക്ക്‌ സ്വതന്ത്രമായി തീരമാനമെടുക്കാൻ കഴിയില്ലെന്ന്‌ വ്യക്തമായതുകൊണ്ടും യുവതിയുടെ ആരോഗ്യവും അന്തസും സംരക്ഷിക്കുന്നതിന് ശസ്‌ത്രക്രിയ അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടും മാത്രമാണ് ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

ഒരു വ്യക്തിക്ക് വൈകല്യമുണ്ട് എന്നതുകൊണ്ട് മാത്രം ഇത്തരം ശസ്‌ത്രക്രിയകള്‍ അനുവദിക്കപ്പെടുന്നതായി ഇതിനെ കാണരുതെന്നും കോടതി കൂട്ടിച്ചേർത്തു.