Spread the love

പാലക്കാട്: കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിലൂടെ അമിത വേഗത്തിൽ ഓടിച്ച് അപകടം വരുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

മേപ്പറച്ച് നെല്ലിക്കാട് സ്വദേശി ഫാസിൽ, 28, ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്.

ജൂൺ 7ന് പുലർച്ചെ പാലക്കാട് കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് നിന്നാണ് ബസ് മോഷ്ടിച്ചത്. തുടർന്ന് ടൗണിലൂടെയും മാർക്കറ്റ് റോഡിലൂടെയും അപകടകരമായി ഓടിച്ച ബസ് ഒരു കടമുറി ഇടിച്ചു തകർത്തു. ബസിന്റെ പല ഭാഗങ്ങളിലും കേടുപാടുകൾ വരുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് മോഷണത്തിന്റെ തലേദിവസം ടൗണിൽ നിന്ന് ഒരു ദോസ്ത് വാഹനവും ഇയാൾ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി.

പ്രതി ഫാസിലിന് മുമ്പ് ഇടുക്കി അടിമാലിയിൽ കൊലപാതക ശ്രമത്തിന് കേസുണ്ട്. പാലക്കാട് നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിയാണ്. മോഷണത്തിന് സഹായം നൽകിയ ഒരാളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ടൗൺ സൗത്ത് സബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ, സാലിം.കെ, ASI ജി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മൻസൂർ, രാജീദ്.ആർ, ഷാലു.KS, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.