
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി കെ കെ മഹേശൻ്റെ കുടുംബം.
മരണത്തിന് തൊട്ടുമുൻപ് മഹേശനെ വെള്ളാപ്പള്ളി മർദ്ദിച്ചിരുന്നുവെന്ന് മഹേശൻ്റെ ഭാര്യ ഉഷാദേവി ആരോപിച്ചു. ഒന്ന് പറഞ്ഞാല്‍ രണ്ടാം വാക്കിന് അടിക്കുന്ന ആളാണ് വെള്ളാപ്പള്ളി നടേശനെന്നും ഉഷാദേവി വെളിപ്പെടുത്തി.
കെ എല്‍ അശോകനെ വരെ ഇത്തരത്തില്‍ അടിച്ച സംഭവങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉഷാദേവി പറഞ്ഞു. മരണദിവസം രാവിലെ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് മഹേശ്വൻ പോയത് കണ്ടവരുണ്ടെന്നും ഉഷാദേവി വെളിപ്പെടുത്തി. കെ കെ മഹേഷൻ്റെ അത്മഹത്യാപ്രേരണ കേസില്‍ രണ്ടാം പ്രതിയും വെള്ളാപ്പള്ളി നടേശൻ്റെ ഇപ്പോഴത്തെ മാനേജരുമായ കെ എല്‍ അശോകനും മർദ്ദിച്ചിരുന്നുവെന്ന് ഉഷാദേവി വെളിപ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ കെ മഹേശൻ്റെ പേഴ്സണല്‍ ഡയറി വെള്ളാപ്പള്ളി കൈവശപ്പെടുത്തിയെന്നും എന്നാല്‍ അതിലേയ്ക്കൊന്നും അന്വേഷണം എത്തിയിട്ടില്ലെന്നും ഉഷാദേവി ആരോപിച്ചു. മഹേശൻ ജീവനൊടുക്കിയ ദിവസം വെള്ളാപ്പള്ളിയെ കാണാൻ പോകുന്നു എന്ന് പറഞ്ഞാണ് പോയത്. 23-ാം തീയതി കൊടുത്ത കത്തും ഡയറിയുമെല്ലാം എടുത്ത് കേന്ദ്രത്തെ പോയി കണ്ട് സംസാരിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് പോയത്. ഈ സംഭവത്തിന് ശേഷം പത്രസമ്മേളനത്തില്‍ അവൻ ഉപയോഗിച്ച കറുത്ത ഡയറി എൻ്റെ കൈവശം ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചിരുന്നു. ആ ഡയറി ആരെങ്കിലും കൊടുക്കാതെ ചെല്ലില്ലല്ലോ. അതോ ഇനി മരണസമയത്ത് അവിടെ നിന്നും എടുത്ത് കൊണ്ട് പോയതാണോ എന്നും ഉഷാദേവി ചോദിച്ചു.
ആത്മഹത്യാക്കുറിപ്പ് എഴുതി രഹസ്യമായി സൂക്ഷിച്ചിട്ടാണ് മഹേശൻ വെള്ളാപ്പള്ളിയെ കാണാൻ പോയതെന്നും ഉഷാദേവി വെളിപ്പെടുത്തി. വെള്ളാപ്പള്ളിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുകയാണെങ്കില്‍ ആരും അറിയാതെ അത് നശിപ്പിക്കാമെന്ന് മഹേഷൻ കുരുതിയിട്ടുണ്ടാകാമെന്നും ഉഷാദേവി പറഞ്ഞു. ശാരീരികമായും മാനസികമായും വെള്ളാപ്പള്ളി നടേശൻ കെ കെ മഹേശനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഉഷാദേവി കുറ്റപ്പെടുത്തി.
മഹേശൻ്റെ മരണത്തിനുശേഷം കുടുംബത്തെയും വെള്ളാപ്പള്ളി വേട്ടയാടുകയാണെന്നും ഉഷാ ദേവി ആരോപിച്ചു. മഹേശനെ കള്ളൻ എന്നാണ് തുഷാർ വെള്ളാപ്പള്ളി വിളിച്ചത്. കോടികള്‍ കട്ടെന്നാണ് പറയുന്നത്. എങ്കില്‍ ആ കോടികള്‍ എവിടെ എന്ന് കൂടി പറയണമെന്നും ഉഷാ ദേവി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ട് വെള്ളാപ്പള്ളി ഞങ്ങളുടെ സകല സ്വത്തുക്കളും പരിശോധിച്ചതാണെന്നും ഉഷാ ദേവി വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് തുഷാർ വെള്ളാപ്പള്ളിയെന്നും ഉഷാ ദേവി പറഞ്ഞു.







