Spread the love

കൊച്ചി: എക്‌സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ച് മോഡിഫിക്കേഷൻ ചെയ്ത ആംബുലൻസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് പിഴയിട്ടത്. എക്സ്ട്രാ ലൈറ്റുകൾ ഫിറ്റ്‌ ചെയ്തതിന് 5500 രൂപയാണ് പിഴയിട്ടത്.

video
play-sharp-fill

ആംബുലൻസ് ഓടുന്നനത് കാട്ടാന രൂക്ഷമായി മേഖലയിൽ. കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണ് എക്‌സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ.

രണ്ട് ലൈറ്റുകൾ ആംബുലൻസിന്റെ മുകളിൽ ഘടിപ്പിച്ചിരുന്നത്. ആംബുലൻസുകളിൽ ഒരു ബീക്കൺ ലൈറ്റും സൈറണും മാത്രമേ വെക്കാവു എന്നാണ് നിയമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കാറില്‍ ബംബര്‍ ഗാര്‍ഡ് വെച്ചതിന് ടാക്‌സി ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിഴയിട്ടിരുന്നു. 5000 രൂപയുടെ പിഴ നോട്ടീസാണ് ടാക്‌സി ഡ്രൈവര്‍ക്ക് ലഭിച്ചത്.

അത്യാവശ്യം ആള്‍ട്രേഷന്‍ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചെന്നായിരുന്നു ടാക്‌സി ഡ്രൈവറായ ഷമീര്‍ ഖാലിദ് പറഞ്ഞത്. ഫൈന്‍ അടക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തുക കുറച്ചു നല്‍കണമെന്നും ഷമീര്‍ ഖാലിദ് വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിരുന്നത്. എന്നാല്‍ പിഴത്തുക കുറയ്ക്കാന്‍ പറ്റില്ലെന്നും സമയം നീട്ടി നല്‍കാമെന്നുമായിരുന്നു എംവിഡി അറിയിച്ചിരുന്നത്.