Spread the love

കോട്ടയം: എം സി റോഡിൽ പള്ളം പവർഹൗസ് കവലയിൽ റോഡ് ക്രോസ് ചെയ്ത വയോധിക കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു.

video
play-sharp-fill

മറിയപ്പള്ളി സ്വദേശിനി ജഗദമ്മ (69)ആണ് എംസി റോഡില്‍ ദാരുണമായി മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടിയാണ് അപകടമുണ്ടായത്

കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോയ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് ജഗദമ്മയെ ഇടിച്ചു വീഴ്ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ജഗദമ്മയെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോട്ടയം ചിങ്ങവനം പോലീസ് കേസടുത്തു. ജഗദമ്മയുടെ സംസ്കാരം പിന്നീട്