
കോട്ടയം: ഭരണങ്ങാനത്ത് 14 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. പ്രവിത്താനം സ്വദേശി സുനിലിന്റെ മകൻ ഗോഡ്വിൻ സുനിൽ ആണ് മരിച്ചത്.
വൈകിട്ട് സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി തിരികെ എത്താതിരുന്നത്തോടെ അന്വേഷിച്ചപ്പോഴാണ് കുളത്തിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.






