Spread the love

ടെഹ്റാൻ: ഇറാൻ – അമേരിക്ക സമാധാന ധാരണയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് തുറന്നതില്‍ ലോകത്തിന് അത്രമേല്‍ വലിയ ആശ്വാസം.

video
play-sharp-fill

55 കപ്പലുകളാണ് ഇന്ന് മാത്രം ഹോർമുസ് കടന്നത്. അമേരിക്കൻ സെൻട്രല്‍ കമാൻഡാണ് ഇക്കാര്യം അറിയിച്ചത്.

17 ലക്ഷം ബാരല്‍ എണ്ണ ഉടൻ തന്നെ വിപണിയില്‍ എത്തുമെന്നും അമേരിക്കൻ സെൻട്രല്‍ കമാൻഡ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമൂസ് ഇറാൻ അടച്ചത് ലോക വിപണിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സമാധാന ധാരണക്ക് പിന്നാലെ ഹോർമൂസ് തുറന്നെങ്കിലും ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചത് വലിയ വെല്ലുവിളിയാണ്.

അതേസമയം ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന വാർത്തകള്‍ക്കിടെ അമേരിക്ക – ഇറാൻ ചർച്ച നാളെ പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡില്‍ എത്തുമെന്നാണ് സൂചന.

ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചർച്ചയില്‍ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക്, ഖത്തർ സംഘവും ചർച്ചകളില്‍ പങ്കെടുക്കും.