
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തന മാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണ സമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ധനലാഭം, ആരോഗ്യം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അഭിപ്രായവ്യത്യാസം, യാത്രാതടസ്സം ഇവ കാണുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. പകൽ 1 മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ധനതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, കായികവിജയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, അലച്ചിൽ ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഉത്സാഹം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, അംഗീകാരം, സൽക്കാരയോഗം ഇവ കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.







