
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി അപൂർവ ഇനം വേഴാമ്പലിനെ കടത്താൻ ശ്രമം.
തായ്ലൻഡില് നിന്ന് കൊണ്ടുവന്ന വേഴാമ്പലിനെയാണ് കസ്റ്റംസ് പിടികൂടിയത്. വിപിൻ പണ്ടരിക്കല്‍ എന്നയാളുടെ ബാഗേജില്‍ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്.
വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം ഇയാള്‍ക്കെതിരെ കസ്റ്റംസും വനംവകുപ്പും കേസെടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കാനിംഗില്‍ സംശയം തോന്നിയതിനെ തുടർന്ന് ബാഗ് തുറന്നമ്പോള് ശബ്ദം കേട്ടാണ് പക്ഷിയെ കണ്ടെത്തിയത്. കസ്റ്റംസ് ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിമാനത്താവളത്തില്‍ നിന്ന് പക്ഷിയെ ഏറ്റെടുത്തു.







