
ആലുവ: എടത്തലയില്‍ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സഹോദരങ്ങളോട് തല്ലു കൂടിയതിനാണ് പിതാവിന്റെ ക്രൂര മർദനം ഉണ്ടായത്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. കുഞ്ഞിന്റെ ശരീരത്തിന് പിന്നിലും കഴുത്തിന് പിന്നിലുമാണ് പൊള്ളലേല്‍പ്പിച്ചിരിക്കുന്നത്. വീട്ടില്‍ നിന്ന് കുട്ടികളുടെ അസ്വാഭാവികമായ കരച്ചില്‍ കേള്‍ക്കാറുണ്ടായിരുന്നു.
പ്രതിയും മൂന്ന് മക്കളുമാണ് എടത്തലയിലെ വീട്ടില്‍ താമസിക്കുന്നത്. കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ചൂട് വെള്ളം വീണാണ് ശരീരം പൊള്ളിയത് എന്നായിരുന്നു കുട്ടിയുടെ മറുപടി ഇതില്‍ സംശയം തോന്നിയ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇവിടെ വെച്ചുതന്നെ ഏഴ് വയസ്സുകാരൻ തന്നെ പിതാവ് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചതാണെന്ന് പറയുകയായിരുന്നു. ചൈല്‍ഡ് ലൈനിന്റെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുക്കുന്നത്. നിലവില്‍ കുട്ടികള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.







