Spread the love

കൊല്ലം: കൊല്ലത്ത് കെഎസ്‌ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ പിടികൂടി. കെഎസ്‌ഇബി ചാത്തന്നൂർ സബ് ഡിവിഷനിലെ സബ് എഞ്ചിനീയർ തഴുത്തല സ്വദേശി നസീറിനെയാണ് പിടികൂടിയത്.

video
play-sharp-fill

വൈദ്യുതി കണക്ഷൻ നല്‍കുന്നതിനായാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കൊല്ലം വിജിലൻസ് സംഘമാണ് സബ് എഞ്ചിനീയറെ പിടികൂടിയത്.

5000 രൂപയാണ് വൈദ്യുതി കണക്ഷൻ നല്‍കുന്നതിനായി നസീർ വാങ്ങിയത്. വൈദ്യുതി കണക്ഷനായി ആറ് മാസത്തില്‍ കൂടുതലായി അപേക്ഷ നല്‍കിയിട്ടും ലഭിച്ചിരുന്നില്ല. ഒടുക്കം സബ് എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group