Spread the love

എറണാകുളം: കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ട് എടുത്ത സംഭവത്തില്‍ ജീപ്പ് ഡ്രൈവർക്കെതിരെ നടപടി.

video
play-sharp-fill

ടോള്‍ പ്ലാസ അധികൃതരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നല്‍കി.

ഇന്ന്പുലർച്ചെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ടോള്‍ നല്‍കാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുക്കുകയായിരുന്നു. ബാരിക്കേഡുമായി ജീപ്പ് മുന്നോട്ട് കുതിച്ചു. ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് എംവിഡി നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടകരമായും അശ്രദ്ധമായും മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലും ഡ്രാവർ വാഹനം ഓടിച്ചതായി കണ്ടെത്തുകയും തുടർന്ന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നല്‍കുകയും ആയിരുന്നു. വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടുണ്ട്.