
ന്യൂഡൽഹി: നാളെ നടക്കുന്ന നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുമെന്ന് ഇന്ത്യൻ റെയില്‍വേ. ഭോപ്പാലിലാണ് പരീക്ഷയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുന്നത്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇൻഡോർ – ഭോപ്പാല്‍ സ്പെഷ്യല്‍ ട്രെയിൻ ഇന്നു രാവിലെ 11:25ന് ഇൻഡോറില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം ഏഴ് മണിക്ക് ഭോപ്പാലില്‍ എത്തേണ്ടതായിരുന്നു.
ഫത്തേഹാബാദ്, ബദ്നഗർ, രത്ലം, നാഗ്ദ, ഉജ്ജയിൻ, മാക്സി, ഷുജല്‍പൂർ, സെഹോർ, സന്ത് ഹിർദാരം നഗർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ അതേ ദിവസം വൈകുന്നേരം 7:40 ന് ഭോപ്പാലില്‍ നിന്ന് പുറപ്പെട്ട് ഏകദേശം അഞ്ച് മണിക്കൂർ കഴിഞ്ഞ് രത്ലാമില് എത്തിച്ചേരും.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം 5:15 വരെയാണ് നീറ്റ് പരീക്ഷ. എന്നാല്‍ അതിനുമുൻപുതന്നെ ട്രെയിൻ ഭോപ്പാല്‍ വിടും. ചില വിദ്യാർത്ഥികളെ പരീക്ഷയ്ക്കുമുൻപ് ഭോപ്പാലിലെത്താൻ ഈ പ്രത്യേക ട്രെയിനുകള്‍ സഹായിക്കുമങ്കിലും തിരികെ പോകുന്നതിന് സഹായകമാകില്ല. ഇതില്‍ വിമർശനം വ്യാപകമാവുകയാണ്.
ഈ സ്പെഷ്യല്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കും വളരെ കൂടുതലാണ്. ഇൻഡോർ-ഭോപ്പാല്‍ സ്പെഷ്യല്‍ ട്രെയിനിന് സ്ലീപ്പർ ക്ലാസ് നിരക്ക് 350 രൂപയാണ്.
അതേ റൂട്ടില്‍ സാധാരണ ട്രെയിനുകള്‍ക്ക് വളരെ കുറഞ്ഞ നിരക്കാണുള്ളത്. ജോധ്പൂർ-ഭോപ്പാല്‍ എക്സ്പ്രസില്‍ സ്ലീപ്പർ ക്ലാസിന് ഏകദേശം 150 രൂപയും മാള്‍വ എക്സ്പ്രസില്‍ ഏകദേശം 180 രൂപയുമാണ് ഈടാക്കുന്നത്.
അതിനാല്‍തന്നെ ഈ പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുന്ന വിദ്യാർത്ഥിക്ക് സാധാരണ സ്ലീപ്പർ നിരക്കിന്റെ ഇരട്ടിയിലധികം നല്‍കേണ്ടി വന്നേക്കാം.







