
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികള്‍ പിടിയില്‍.
സിജോ, ബെന്നി, റെജി എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ടയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ വൈദ്യപരിശോധനക്ക് ഹാജരാക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കട്ടപ്പന സ്വദേശിയായ കുട്ടിയെ കൂടാതെ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ 17കാരനും മർദനമേറ്റിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ കാലിനും കൈയ്ക്കും പുറത്തും പരിക്കേറ്റതിതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് കുട്ടിയുടെ പരാതിയില്‍ സ്ഥാപനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തത്. തുടർന്ന് പ്രതികള്‍ ഒളിവിലായിരുന്നു.
17 വയസുള്ള കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും മർദിച്ചതായും ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.







