
ആലപ്പുഴ: കിഫ്ബിയെ ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പുനരാവിഷ്കരിക്കേണ്ടതുണ്ടെന്നും അതിനെ പൂർണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ലെന്നും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പറഞ്ഞു. കിഫ്ബിയുടെ പ്രവർത്തനം സർക്കാർ പഠിച്ച് കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ നിരവധി വൻകിട വികസന പദ്ധതികൾ കിഫ്ബി വഴിയാണ് നടപ്പിലാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ വലിയ നിർമാണ പദ്ധതികളിൽ ഭൂരിഭാഗവും കിഫ്ബിയുടെ ധനസഹായത്തോടെയായിരുന്നുവെന്ന് പറഞ്ഞു. കിഫ്ബി സർക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥരുടെ ചില നീക്കങ്ങൾ കിഫ്ബിയെ സമാന്തര സർക്കാരാക്കി മാറ്റാൻ ശ്രമിച്ചുവെന്ന വിമർശനമാണ് ഉയർന്നതെന്നും അതിന് അനുമതി നൽകാൻ പാടില്ലെന്നും ജി. സുധാകരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






