Spread the love

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് എസ്‌എൻഡിപി സംരക്ഷണസമിതി.
കെ കെ മഹേശൻ്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് എസ്‌എൻഡിപി സംരക്ഷണസമിതി ചെയർമാർ എസ് ചന്ദ്രസേനൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ സ്വാധീനം കൊണ്ടാണ് പല കേസുകളില്‍ നിന്നും വെള്ളാപ്പള്ളി രക്ഷപ്പെട്ടതെന്നും എസ് ചന്ദ്രസേനൻ പറഞ്ഞു.

video
play-sharp-fill

വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നല്‍കിയതിനിടെയാണ് എസ്‌എൻഡിപി സംരക്ഷണസമിതിയുടെ പ്രതികരണം.
എസ്‌എൻഡിപി യോഗത്തെ കൊള്ളയടിച്ചുവെന്നും അഴിമതി നടത്തിയെന്നുമുള്ള കൃത്യമായ തെളിവുകളോടെയുള്ള കുറ്റപത്രം തയ്യാറായ സ്ഥിതിക്ക് വെള്ളാപ്പള്ളി നടേശൻ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണം.

എസ്‌എൻഡിപി യോഗത്തിൻ്റെ ഇതുവരെ ഉള്ള ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഒരു ഭാരവാഹി പോലും ഉണ്ടായിട്ടില്ല. 23-ാം തീയതി ഇന്ത്യൻ പ്രസിഡൻ്റില്‍നിന്ന് പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങുന്ന ആളിൻ്റെ യോഗ്യത എന്താണ്? നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി. പത്മഭൂഷണ്‍ പണം കൊടുത്താണോ വാങ്ങിയതെന്ന് പറയേണ്ടിവരുമെന്നും എസ് ചന്ദ്രസേനൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ കോളിളക്കം സൃഷ്ടിച്ച എസ്‌എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലാണ് വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നല്‍കിയത്. മൈക്രോഫിനാൻസ് തട്ടിപ്പില്‍ സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിലാണ് ആദ്യ കുറ്റപത്രം വിജിലൻസ് കോടതിയില്‍ സമർപ്പിക്കാനൊരുങ്ങുന്നത്.

2014ല്‍ വയനാട് പുല്‍പ്പള്ളിയിലെ ശാഖാ യൂണിയനില്‍ നടന്ന 10 ലക്ഷം രൂപയുടെ ക്രമക്കേടിലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയത്. കേസില്‍ വെള്ളാപ്പള്ളിക്ക് പുറമേ, യോഗം പ്രസിഡൻ്റ് എം എൻ സോമൻ, പുല്‍പ്പള്ളി ശാഖാ യൂണിയൻ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരടക്കം ആറുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാൻ നബാർഡ് പിന്നാക്ക കോർപറേഷൻ വഴി നല്‍കിയ ഗ്രാൻഡ് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാല്‍ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കും