
പാലക്കാട്/തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്കി. മദ്യം ഒഴുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മദ്യക്കമ്പനികളുടെ കൈയില്‍ നിന്നും എത്ര പണം വാങ്ങി. വിഡി സതീശൻ എത്ര കിട്ടിയെന്ന് വ്യക്തമാക്കണമെന്നും രാജേഷ് കടുപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് അനുകൂല്യം ഇല്ല. അപ്പോളാണ് മദ്യം ഒഴുക്കുന്ന ഈ വിസ്മയം. കർണാടക മദ്യ ലോബി ഇതിന് പിന്നിലുണ്ടെന്നും രാജേഷ് പറഞ്ഞു.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പനയ്ക്ക് സാധ്യത തുറന്ന് ബജറ്റില്‍ നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരിലും പുറത്തും വിവാദം. നികുതി ഘടന പരിഷ്കരണം എക്സൈസ് മന്ത്രി എം ലിജു മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കില്‍ എക്സൈസ് വകുപ്പാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നല്കിയ ഇളവിന്റെ മറവില്‍ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വില്പനയ്ക്ക് മദ്യ കമ്പനികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.
[2:27 PM, 6/20/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid






