Spread the love

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും പിഎൻ പണിക്കർ അനുസ്മരണവും നടത്തി. കെ.പി .എസ് മേനോൻ ഹാളിൽ നടന്ന സമ്മേളനം എം.ജി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു .

video
play-sharp-fill

കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു . പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്അഡ്വ.വിബിബിനു,സെക്രട്ടറികെ.സി വിജയകുമാർ കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ പ്രസംഗിച്ചു . അന്തർദേശീയ മത്സരത്തിൽ സമ്മാനാർഹരായഫാ.എം.പി ജോർജ് കോർ എപ്പിസ് കോപ്പയുടെനേതൃത്വത്തിലുള്ള സുമാറോ ഗായക സംഘത്തെ ആദരിച്ചു . ആത്മ പാട്ടുകൂട്ടം ആത്മരാഗം സംഗീത പരിപാടിയും നടന്നു.