Spread the love

കോട്ടയം: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കള്‍ക്കുള്ള എ.ബി.സി-എ.ആര്‍ പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

video
play-sharp-fill

വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തീയറ്റര്‍ സഹായി, ശുചീകരണ സഹായി എന്നിവരുടെ ഓരോ ഒഴിവും മൃഗപരിപാലകരുടെ നാല് ഒഴിവുമാണുള്ളത്.

വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ ജൂണ്‍24ന് ഉച്ചയ്ക്കുശേഷം 2.30നും മറ്റുള്ളവര്‍ അന്ന് ഉച്ചയ്ക്ക് 12നും വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം ഫോണ്‍: 0481 2563726.