
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോർജ് രംഗത്ത്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനായി ബജറ്റിൽ വെറും 10 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്ന് അവർ വിമർശിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 8,700 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയിട്ടുണ്ടെന്നും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 42.5 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കിയിരുന്നുവെന്നും വീണ ജോർജ് പറഞ്ഞു. ഫെബ്രുവരിയിൽ അവതരിപ്പിച്ച എൽഡിഎഫ് ബജറ്റിൽ ഈ പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തിയിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
യുഡിഎഫ് ബജറ്റിൽ സൗജന്യ ചികിത്സയ്ക്കായി 700 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നതെന്നും ഇത് മുൻ വകയിരുത്തലിനേക്കാൾ 200 കോടി രൂപ കുറവാണെന്നും അവർ ആരോപിച്ചു. സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്നത് തടസപ്പെടരുതെന്നും, നിലവിലെ ചികിത്സാ പദ്ധതികൾ തുടരുമെന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






