Spread the love

കോട്ടയം. ഇന്ന് ജൂൺ 19 വായനദിനം. ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സമുചിതമായി ആചരിച്ചു. ബേക്കർ സ്കൂളിന്റെ വായനവണ്ടി ഒരു പുതുമയായി.

video
play-sharp-fill

വായന അപ്രസക്തമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് വായനയുടെ പ്രാധാന്യം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വായന വണ്ടിക്ക് തുടക്കം കുറിച്ചത്. കോട്ടയം പബ്ലിക് ലൈബ്രറിയിലെ പി എൻ പണിക്കർ സ്മാരകത്തിൽ വായന വണ്ടി എത്തിച്ചേരുകയും കുട്ടികൾ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

തുടർന്ന് പ്രൈമറി സ്കൂളുകളിൽ പുസ്തകപ്പൊതി വിതരണം ചെയ്തു. വായന വാരത്തിന് ബേക്കർ സ്കൂളിൽ ഇന്ന് തുടക്കം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group