
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ ഗോഡൗണുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടും അഴിമതിയും കണ്ടെത്തി.
പ്രോജക്‌ട് സീറോയുടെ ഭാഗമായി ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ സംസ്ഥാനത്തെ 14 എന്‍എഫ്‌എസ്‌എ ഗോഡൗണുകളിലും, 54 റേഷന്‍ ഷോപ്പുകളിലും പരിശോധന നടത്തി. വ്യാജ കെട്ടിട നിര്‍മ്മാണ കരാറുകാരുടെ വേഷത്തിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കാന്‍ ലൈസന്‍സികള്‍ തയ്യാറായതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. ക്രമക്കേട് നടത്തിയ നാല് റേഷന്‍ കട ലൈസന്‍സികളെ വിജിലന്‍സ് കയ്യോടെ പിടികൂടി.
പരിശോധനയില്‍ പലയിടത്തും സ്റ്റോക്ക് രജിസ്റ്ററും യഥാര്‍ത്ഥ സ്റ്റോക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ പേരില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു. പരിശോധനയില്‍ 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തില്‍ അനധികൃതമായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഭക്ഷ്യധാന്യങ്ങള്‍ വില്‍പന നടത്തിയ റേഷന്‍ഷോപ്പ് ലൈസന്‍സികളെയും, വാങ്ങിയെടുത്ത ഭക്ഷ്യധാന്യങ്ങളും അതാത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കൈമാറി.







