Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിൽ കടുത്ത ആശങ്കയിൽ.

video
play-sharp-fill

ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല.

രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. രോഗിയുമായി സമ്പർക്കത്തിൽ വന്ന നാല് പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

സമ്പർക്ക പട്ടികയിൽ ആകെയുള്ള 104 പേരിൽ 4 പേർ ഹൈയെസ്റ്റ് റിസ്കിൽപ്പെട്ടവരും 14 പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരുമാണ്.

സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെയും രോഗിയുടെ ബന്ധുവിന്റെയും പരിശോധന ഫലം ഇന്നലെ നെഗറ്റീവായിരുന്നു.