Spread the love

കോട്ടയം: അയ്മനത്ത് പാടശേഖരത്തിലെ മീൻ ചത്തു പൊങ്ങിയ സംഭവത്തിൽ പഞ്ചായത്ത് അധികൃതർ അന്വേഷണം തുടങ്ങി.

video
play-sharp-fill

16-ാം വാർഡ് മെമ്പറും അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അനു ശിവപ്രസാദ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷെറിൻ, എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആദർശ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പ്രദേശത്ത് ജലമലിനീകരണം നടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായും, മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ വെള്ളക്കെട്ടിൽ നിന്നും മീൻ പിടിക്കുന്നതും നാൽക്കാലികളെ ഇറക്കുന്നതും കർശനമായി നിരോധിച്ചതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

`ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ കുത്ത്കരി പാടശേഖരത്തിന്റെ കൊല്ലവറ ഭാഗത്ത് വെള്ളക്കെട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിൽ വാർത്ത
വന്നതോടെയാണ് പഞ്ചായത്ത് അധികൃതർ ഇടപെട്ടത്.