Spread the love

കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ നിന്ന് ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ്സ് സി. ബി. എസ്. ഇ. ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി ‘മെറിറ്റ് മോൺ – 2026’ എന്ന പേരിൽ അനുമോദന ചടങ്ങ് നടത്തി.

video
play-sharp-fill

സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു അധ്യക്ഷത വഹിച്ചു.

നെടുംകുന്നം ഡി പോൾ ലിംഗ്വിസ്റ്റിക് കോച്ചിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. തോമസ് പാണനാൽ വി. മുഖ്യാതിഥിയായി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപക പ്രതിനിധി റെജി വി. ആർ., പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

ജേക്കബ് ജോസഫ്, മെറിൻ തോമസ് എന്നിവരെ സ്കൂൾ മാനേജ്‌മെന്റ് ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു.

വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനം നേടിയ റോസ്മേരി ജോസഫ്, ആൽഫാ എ. ഫൈസൽ, ജെസ്സ് വർഗീസ് ഷിബു , ഉന്നതവിജയം നേടിയ മറ്റ്‌ വിദ്യാർത്ഥികളെയും അനുമോദിച്ചു.

ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

ഗൗരിനന്ദ സുരേഷ് സ്വാഗതവും അഭിനവ് ബി. നന്ദിയും പറഞ്ഞു

വിവിധ ക്ലാസ്സു‌കളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത കലാപരിപാടികൾ അനുമോദന സമ്മേളനത്തെ കൂടുതൽ ആകർഷകമാക്കി.