
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയില്‍ നിലവിലുള്ള എല്ലാ സർക്കാർ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് കൂട്ടത്തോടെ ആശ്രിത നിയമനം നടത്താൻ നീക്കം.
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ വെറും 6 മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഉദ്യോഗാർത്ഥികളുടെ നെഞ്ചില്‍ തീക്കരിവാരിയിട്ടുകൊണ്ട് സർക്കാരിന്റെ ഈ അടിയന്തര നീക്കം.
പ്രിലിമിനറി, മെയിൻസ് ഉള്‍പ്പെടെയുള്ള കഠിനമായ പരീക്ഷകള്‍ പാസായി ജോലി സ്വപ്നം കണ്ടിരുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണപരിഷ്കാര വകുപ്പിന്റെ കൃത്യമായ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സിയിലെ ആകെ ഒഴിവുകളുടെ 95 ശതമാനവും പി.എസ്.സി വഴിയാണ് നികത്തേണ്ടത്. ആശ്രിതനിയമനത്തിനായി മാറ്റിവെക്കേണ്ടത് വെറും 5 ശതമാനം മാത്രമാണ്.
എന്നാല്‍ ഈ അനുപാതം പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് 419 പേരുടെ ഭീമമായ ഒരു ആശ്രിതനിയമന പട്ടികയാണ് ഇപ്പോള്‍ അധികൃതർ തയാറാക്കിയിരിക്കുന്നത്.







