
കാലിഫോർണിയ: കാലിഫോർണിയയില്‍ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു.
കാലിഫോർണിയയിലെ എഡ്വേഡ്സ് എയർഫോഴ്സ് ബേസിന് സമീപം പരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെയായിരുന്നു ദരുണമായ ഈ അപകടം സംഭവിച്ചത്.
വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരണപ്പെട്ടതായി അമേരിക്കൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







