
മണർകാട് : മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐടിഐ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഇരുപത്തഞ്ചോളം പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ച് നടത്തിയ ടിൻസ് 2026 മെഗാ പ്ലേസ്മെന്റ് മേള കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി. വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു.
ഐടിഐ മാനേജർ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അധ്യക്ഷത വഹിച്ചു. മാനവസേവയുടെ ഉദാത്ത മാതൃകയായി അതുല്യമായ കർത്തവ്യ നിർവ്വഹണ ചാരുതയോടെ സമൂഹത്തിനാകമാനം പ്രചോദനമായിതീർന്ന വാകത്താനം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ
പ്രീതീഷ് പ്രസാദിനെ യോഗത്തിൽ ആദരിച്ചു.
മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് കൂറുമല മുഖ്യപ്രഭാഷണം നടത്തി. മണർകാട് എസ് എച്ച് ഓ പ്രേംലാൽ എസ് എൽ,മണർകാട് സെൻറ് മേരിസ് കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ .വി കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വറുഗീസ് കന്നുകുഴിയിൽ,
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കറിയാച്ഛൻ പള്ളത്ത്, കാത്തിഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ, ഐ ടി ഐ സെക്രട്ടറി അനൂപ് ടി അന്ത്രയോസ് തെക്കേൽ, ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, പ്ലേസ്മെന്റ് ഓഫീസർ ബ്രിജേഷ് കെ വറുഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.







