
കൊച്ചി: മോഷണശ്രമക്കേസില്‍ അറസ്റ്റിലായ വാര്‍ഡ് പ്രസിഡന്റിനെ കോണ്‍ഗ്രസ് സംഘടനാ ചുമതലയില്‍നിന്ന് പുറത്താക്കി. കാലടി മാണിക്യമംഗലം സ്വദേശിയായ കൊല്ലംകുടി വീട്ടില്‍ സജിക്കെതിരെയാണ് പാര്‍ട്ടി നടപടി.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആളില്ലാത്ത സമയത്ത് സമീപവീട്ടില്‍ ആയുധങ്ങളുമായി കയറി മോഷണം നടത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. സജി മതില്‍ ചാടുന്നത് കണ്ട അയല്‍വാസി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീടിന്റെ ടെറസില്‍ നിന്ന് സജിയെ പിടികൂടി. പിന്നീട് ഇയാളെ കാലടി പൊലീസിന് കൈമാറി. സംഭവത്തില്‍ മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







