
പാലാ: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കർണാടക സ്വദേശികളായ സായി പാട്ടീൽ ( 25) സുക്ര പാട്ടീൽ ( 23), വിനയ് ബാബിഗർ(27)ദിവ്യ(25) എന്നിവർക്കാണ് പരുക്കേറ്റത്.
രാവിലെ 7.30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ.കുരുവിളയ്ക്ക്( 59) പരുക്കേറ്റു.
ഇന്നലെ രാവിലെ കൂട്ടിക്കൽ ഭാഗത്ത് വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിൽ ഇടിച്ചു കൂട്ടിക്കൽ സ്വദേശി ലിബിൻ ജോസഫിനു ( 29) പരുക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.







