Spread the love

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി നിയമിതനായ നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍ നിന്ന് 2023 -ല്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

video
play-sharp-fill

നഹാസിനെ ആഭ്യന്തരമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതില്‍ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള ലഹരിനിരോധന നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുതന്നെ ഇത്തരത്തിലൊരു നീക്കമുണ്ടായതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാമും ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. കേരളത്തിലാകെ ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തല സ്വന്തം ഓഫിസില്‍ ഇരുത്തിയിരിക്കുന്ന നേതാവിന്റെ വീട്ടില്‍ നിന്നുമാണ് എക്സൈസ് 3 കിലോ കഞ്ചാവ് പിടിച്ചത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. പത്തനംതിട്ടയില്‍ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കച്ചവടം കേരളത്തിലാകെ വ്യാപിപ്പിക്കാൻ ആണോ ചെന്നിത്തല ഈ നേതാവിനെ ആഭ്യന്തര മന്ത്രിയുടെ തന്നെ ഓഫിസില്‍ ഇരുത്തിയിരിക്കുന്നത് എന്നും പോസ്റ്റിലൂടെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം ചോദിക്കുന്നത്.