Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ട്രാൻജെന്റേഴ്സുകൾക്കും പരിമിതികളില്ലാതെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ  സൗജന്യ യാത്ര

video
play-sharp-fill

പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു.

യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വിദ്യാർഥിനികൾക്കും സൗജന്യ യാത്ര ഉറപ്പായി കഴിഞ്ഞു.

കെഎസ്ആർടിസിയുടെ വലിയ വിജയമാണ് പ്രിയദർശിനി സൗജന്യ യാത്ര.

തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ കുടുംബ ബജറ്റിൽ ഇത് വലിയ സ്വാധീനം ചെലുത്തും.

തന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വളരെ വേഗത്തിലാക്കിയത്.

പണം കിട്ടാനുള്ള കാര്യങ്ങൾ അടക്കം വേഗത്തിലാക്കി. 2 കോടി രൂപയാണ് ഒരു ദിവസം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ചെലവുള്ളത്.

ഓർഡിനറി ബസുകളിൽ നിന്നാണ് പദ്ധതിയുടെ തുടക്കം.

ആകെയുള്ള ബസുകളിൽ 65 ശതമാനവും ഓർഡിനറി ബസുകളാണ്.