Spread the love

കോഴിക്കോട്:കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി.

video
play-sharp-fill

മുംബൈ താനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് അവിടെയുണ്ടെന്ന കാര്യം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസും ബന്ധുക്കളും താനെയിലേക്ക് പുറപ്പെട്ടു.

പാലക്കാട് സ്വദേശിനിയായ അമൃതയെയായിരുന്നു ഇന്നലെ മുതല്‍ കാണാതായത്.

ഡോക്ടറെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി.

പരീക്ഷാ ടെന്‍ഷനിലായിരുന്നു അമൃതയെന്ന് സഹപാഠികള്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടി കണ്ണൂരിലേക്ക് പോയതാണെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം.

പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.