Spread the love

ബര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പിൽ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

video
play-sharp-fill

ടോസ് സമയത്ത് പതിവുള്ള
ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും തയാറായില്ലെന്നത് ശ്രദ്ധേയമായി.

ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ ഫാത്തിമ സനയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1 ന് നഷ്ടമായെങ്കിലും,അതിനുശേഷമുള്ള വാം-അപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരെ ആത്മവിശ്വാസം നൽകുന്ന വിജയം നേടിയപ്പോൾ, ഇംഗ്ലണ്ടിനെതിരായ

രണ്ടാം വാം-അപ്പ് മത്സരത്തിൽ അഞ്ച് റൺസിന്റെ നേരിയ പരാജയം മാത്രമാണ് ഇന്ത്യ വഴങ്ങിയത്.

ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഇരുടീമുകളും ലോകകപ്പിൽ ഇതുവരെ 8 തവണ

ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

പാകിസ്ഥാന് 2 തവണ മാത്രമാണ് വിജയിക്കാനായത്.