
സ്വന്തം ലേഖിക
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലപാതക കേസിൽ വീണ്ടും സാക്ഷി കൂറുമാറി. കേസിലെ 21-ാം സാക്ഷിയായ നിഷാ റാണിയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്.
എപ്പോഴും സന്തോഷവതിയായിരുന്ന സിസ്റ്റർ സെഫി അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തോടും അസ്വാഭികമായും പെരുമാറിയെന്ന മൊഴിയാണ് നിഷ തിരുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ ഇവരുടെ മൊഴിയിൽ പറയുന്നത് പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ്. ഇന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് നിഷ ഇക്കാര്യം പറഞ്ഞത്.
പ്രാർത്ഥനക്കായി വൈദികർ മഠത്തിൽ പലപ്പോഴും വരാറുണ്ടെന്നുമുള്ള മൊഴിയും നിഷ തിരുത്തി.