
കൊച്ചി : താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല. ജനറല്‍ ബോഡിക്ക് 21 ദിവസം മുന്‍പ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് ബൈലോ. വരവ് ചെലവ് കണക്കുകളും നടത്താന്‍ പോകുന്ന പദ്ധതികളുടെ വിശദീകരണവും ഉള്‍പ്പെടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്.റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്റ് ചെയ്ത് സംഘടനയിലെ അംഗങ്ങള്‍ക്ക് ജനറല്‍ബോഡിക്ക് 21 ദിവസം മുന്‍പ് കൈമാറണമെന്നാണ് ബൈലോയില്‍ പറയുന്നത്.
എന്നാൽ നിലവിൽ ജനറല്‍ബോഡിക്ക് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. ഈ മാസം 21നാണ് ജനറല്‍ബോഡി ചേരുന്നത്. എന്നാല്‍ ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കി അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ട്രഷറര്‍ ഉണ്ണി ശിവപാലിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതാണ് റിപ്പോര്‍ട്ട് വൈകുന്നതിന്റെ പ്രധാന കാരണം. കണക്കുകളെ കുറിച്ച് ഉണ്ണി ശിവപാലിനാണ് വ്യക്തതയുള്ളത്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എത്തണം എന്ന് കാണിച്ച് ഉണ്ണി ശിവപാലിന് കുക്കു പരമേശ്വര്‍ മെയില്‍ അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം വിദേശത്താണ് ഉള്ളത്. ഇതും പ്രതിസന്ധി തുടരാന്‍ കാരണമാവുകയാണ്.






