Spread the love

സോഷ്യൽ ലോകത്തെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയും നടിയുമൊക്കെയായ രേണു സുധിക്ക് കാൻസർ ആണെന്ന വാർത്ത. ഇതുമായി ബന്ധപ്പെട്ട ചികിത്സയുമായി മുന്നോട്ടുപോകുന്നതിനിടെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും കൂടുതൽ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ രേണു സുധി.

video
play-sharp-fill

ഇനി കീമോതെറാപ്പി തുടങ്ങണമെന്നാണ് പറയുന്നത്. പല ട്രീറ്റ്‌മെൻ്റുകളും അവർ വിശദീകരിച്ചു തന്നു. അതിനൊക്കെ ഞാൻ വിധേയമാകണം. കുഞ്ഞു കൊച്ചാണ് ഉള്ളത് എനിക്ക്. ഞാൻ ഒന്നും ആയിട്ടില്ല. എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടെന്നാണ് കരുതുന്നത്. ഞാൻ ഒന്നും ചെയ്തിട്ടില്ലെങ്കിലും എന്നെ ചീത്ത പറയാനും അവർക്ക് അങ്ങനെ വേണം, ചത്തൊടുങ്ങട്ടെ എന്നൊക്കെ ഒരുപാട് പേര് കമന്റ്സ് പറയുന്നുണ്ട്. ഇനി ഈ രോഗം അറിഞ്ഞിട്ട് എന്നെ കുറ്റപ്പെടുത്തുന്നവരെ ഞാൻ ഒന്നും പറയില്ല, എനിക്കൊന്നും പറയാനില്ല. എന്നെ സ്നേഹിക്കുന്ന കുറേ പേരുണ്ട്. അവരുടെയൊക്കെ പ്രാർത്ഥന മാത്രം, അത് മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. എന്നും രേണു പറയുന്നു.

എനിക്ക് കാൻസർ ആണന്ന് ഓർത്ത് ഞാൻ കരഞ്ഞില്ല. കിച്ചു വലുതായി, റിതപ്പനെ ഓർത്തായിരുന്നു വിഷമം. എനിക്കും കൂടെ എന്തെങ്കിലും വന്നു കഴിഞ്ഞാൽ, അവൻ കുഞ്ഞല്ലേ, അവൻ എന്ത് ചെയ്യും? അവന് എല്ലാരും ഉണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും ഉണ്ട് .പക്ഷേ ആരും ഇല്ലാത്ത ഒരു അവസ്ഥയാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാൻസർ ആണെന്നും അറിഞ്ഞിട്ടും ഞാൻ എത്ര സന്തോഷത്തോടുകൂടിയാണ് മറ്റുള്ളവരോട് പെരുമാറിയത്. എനിക്ക് ക്യാൻസർ ഒന്നും ഒന്നുമില്ല. വേറൊന്നുമല്ല ഇതിലും വലിയതാണ് കേട്ടത്, അനുഭവിച്ചത്. ഈ ക്യാൻസർ ആയിട്ട് ഞാൻ നാട്ടിലോട്ട് വന്നപ്പോൾ പോലും എയർപോർട്ടിൽ വെച്ച് പോലും വിഷമം ഉണ്ടായി.

കിച്ചു എന്നെ വിളിച്ചില്ല, ഞാനും വിളിച്ചിട്ടില്ല. ലാസ്റ്റ് വിളിച്ചത് മോനെ കൊണ്ടുപോവുകയാണ് പുറത്തു പോകുകയാണെന്ന് പറഞ്ഞായിരുന്നു. ഇതറിയുമോയെന്ന് അറിയില്ല. എന്റെ കുറച്ച് സുഹൃത്തുക്കൾക്കും എന്റെ മാനേജർക്കും എന്റെ വീട്ടുകാർക്കും എന്റെ കസിൻസിനും മാത്രം അറിയാവുന്ന കാര്യമാണിത്. പിന്നെ ഈ സോഷ്യൽ മീഡിയയിൽ കൂടെ പറഞ്ഞിട്ടുണ്ടല്ലോ. അതാണോ അല്ലയോ എന്ന് പോലും എന്നെ ആരും വിളിച്ചു ചോദിച്ചില്ല.

ഞാൻ മെഡിക്കൽ കോളേജിൽ പോയത് വേറൊന്നും കൊണ്ടല്ല. പ്രൈവറ്റ് ആശുപത്രിയിൽ നിന്നാണ് ഇത് ലീക് ആയത്. എനിക്ക് മെഡിക്കൽ കോളേജിലെ ഡോക്ടേഴ്സിനെ വിശ്വാസമാണ്. സുധി ചേട്ടൻ ഉള്ളപ്പോഴും ഈ മുഴയുണ്ട്. ഞാൻ പക്ഷെ അത് കാര്യമാക്കിയിരുന്നില്ല.

ഇത് വലിയൊരു രോഗം തന്നെയാണ്. ആ രോഗം നമുക്ക് വരുമ്പോൾ പിന്നേം നമ്മളെ കുറ്റപ്പെടുത്തുന്നവരോടും ക്രൂശിക്കുന്നവരോടും എനിക്കൊന്നും പറയാനില്ല. ഒരു ശത്രുക്കളോടും ഒരു ദേഷ്യവുമില്ല. എന്റെ അസുഖം എങ്ങനെയെങ്കിലും കുറയണം എന്നുള്ള ഒരൊറ്റ ആഗ്രഹവും പ്രാർത്ഥനയും മാത്രമേ ഉള്ളൂ. കാരണം ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് പോകണമെന്നും രേണു സുധി പറഞ്ഞു.