Spread the love

ചെന്നൈ: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പലചരക്കുകട ഉടമ അറസ്റ്റിൽ. സേലം കൊണ്ടെല്ലാംപട്ടി പുത്തൂർ സ്വദേശി മണികണ്ഠൻ (43) ആണ് പിടിയിലായത്.

video
play-sharp-fill

കടയിലെത്തുന്ന സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഫോൺ നമ്പർ വാങ്ങി ബന്ധം ശക്തമാക്കുന്നതായിരുന്നു ഇയാളുടെ രീതി. തുടർന്ന് ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സമാന രീതിയിൽ 25-ലധികം സ്ത്രീകൾ ഇരയായിട്ടുണ്ടെന്നാണ് കേസ്.

പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ലഹരിക്കടത്തിന് കൂട്ടുനിൽക്കാൻ നിർബന്ധിക്കുകയും ചെയ്തതായും പരാതിയുണ്ട്. ഇയാൾ പണം ആവശ്യപ്പെട്ട സ്ത്രീകളിൽ ഒരാളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീയും പ്രതിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group