Spread the love

കൊല്ലം: കൊട്ടാരക്കര കെഎസ്‌ആർടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കുണ്ടറ കുഴിയം സ്വദേശിയായ ബാബുവിനെയാണ് ഡിപ്പോയിലെ ഷോപ്പിങ് കോംപ്ലക്സിന്റെ മുകള്‍നിലയിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2025 ഫെബ്രുവരിയില്‍ നടന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചില്‍ സസ്പെൻഷൻ കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും, നീണ്ട കാലയളവിലെ ശമ്പളമില്ലാത്ത അവസ്ഥ ബാബുവിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ, ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നതായും, ഈ സമ്മർദ്ദമാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നത്.