Spread the love

കോട്ടയം: കോട്ടയം അതിരമ്പുഴയില്‍ വീടിന് തീപിടിച്ചു. ഓഫാക്കാതിരുന്ന ഇലക്‌ട്രിക്ക് തേപ്പുപ്പെട്ടിയില്‍ നിന്നാണ് തീ പടർന്നത്.

video
play-sharp-fill

ആനമലയില്‍ രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്. വീട് ഭാഗികമായി കത്തി നശിച്ചു. 2 കട്ടില്‍, മെത്ത തുണികള്‍ എന്നിവ പൂർണമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു . കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്.