
തിരുവനന്തപുരം: കെഎഫ്സി’യുടെ വർക്കല ഔട്ട്ലെറ്റില് നിന്നും പഴകിയ ചിക്കൻ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 96 പീസ് ചിക്കനാണ് പരിശോധനയ്ക്കിടെ കണ്ടെടുത്തത്.
നഗരസഭ സെക്രട്ടറിയുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർക്കല ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പഴകിയ മാംസം വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരം നേരത്തെ തന്നെ അധികൃതർക്ക് ലഭിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.പതിവില്ലാതെ’കെഎഫ്സി’യുടെ വർക്കല ഔട്ട്ലെറ്റില് ഭയങ്കര തിരക്കായിരുന്നു. ഓഫറുകള്‍ കണ്ടാണ് സഞ്ചാരികള്‍ അടക്കം ഇടിച്ചുകയറിത്.
ഒടുവില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിലാണ് പാചകപ്പുരക്കകത്ത് പഴക്കം ചെന്നമാംസം പിടിച്ചെടുത്തത്. ആ ദയനീയ കാഴ്ചകള്‍ കണ്ട് അധികൃതർ അക്ഷരാർത്ഥത്തില്‍ മൂക്ക് പൊത്തി.
സ്ഥാപനത്തിന്റെ പാചകപ്പുരയ്ക്കകത്ത് അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണ് മാംസം സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ, വെറുമൊരു തറയില്‍ രക്തം പടർന്ന നിലയിലാണ് ചിക്കൻ സൂക്ഷിച്ചിരുന്നത്.
ഇത് ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ധാരാളം ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്ന ദിവസമായതിനാല്‍ വിനോദസഞ്ചാരികളടക്കം നിരവധി പേരാണ് ഭക്ഷണം വാങ്ങാനായി ഇവിടെ എത്തിയിരുന്നത്.
തിരക്കുള്ള സമയം മുതലെടുത്ത് ഗുണനിലവാരമില്ലാത്ത ആഹാരം വിളമ്പാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ ഒഴിവായത്.
പിടിച്ചെടുത്ത 96 പീസ് കോഴി മാംസവും നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചു.







