
വൈപ്പിൻ: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 1.3 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കോട്ടയം സ്വദേശിക്കെതിരെ മുനമ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ചെറായി ബേക്കറിക്ക് കിഴക്ക് താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി.
മാൾട്ടയിൽ വെയർഹൗസിംഗ് അസിസ്റ്റന്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയായ അനീഷ് ഉമ്മർ പണം കൈപ്പറ്റിയെന്നാണ് പരാതി. കഴിഞ്ഞ വർഷം ജൂലൈ 25ന് ചെറായിലെ ഒരു ദേശസാത്കൃത ബാങ്ക് മുഖേനയാണ് 1.3 ലക്ഷം രൂപ കൈമാറിയതെന്നും പരാതിയിൽ പറയുന്നു.
എന്നാൽ വാഗ്ദാനം ചെയ്ത ജോലി ലഭിക്കുകയോ നൽകിയ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് ആരോപണം. തുടർന്ന് യുവാവ് മുനമ്പം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അനീഷ് ഉമ്മറിനെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







