
കാസർകോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ കേസെടുത്ത് പൊലീസ്. തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്സോ കേസെടുത്തത്.
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതി. സംഭവദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസ് പോക്സോ പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിക്കെതിരെ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതുള്‍പ്പെടെ നാല് കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ സ്നേഹ കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







