
കോട്ടയം: എംജി സർവകാലശാലയില്‍ പിടിമുറുക്കാൻ വിസിയുടെ ശ്രമമെന്ന ആരോപണവുമായി ഇടത് അധ്യാപക സംഘടന.
വകുപ്പ് മേധാവികള്‍ നല്കിയ വിഷയ വിദഗ്ധരുടെ പട്ടിക വൈസ് ചാൻസിലർ പൂർണമായും തള്ളി. താത്ക്കാലിക അധ്യാപക നിയമനത്തില്‍ സംഘപരിവാർ അനുകൂലികളെ നിയമിക്കാൻ നീക്കമെന്നാണ് ആരോപണം.
വിഷയ വിദഗ്ധരാകാൻ യോഗ്യതയില്ലാത്ത സംഘപരിവാർ അനുകൂലികളെ നിയമിക്കാനാണ് വിസിയുടെ ശ്രമമെന്ന് ഇടത് അധ്യാപക സംഘടന പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ അഭിമുഖത്തില്‍ പങ്കെടുത്തവർ എല്ലാം സംഘപരിവാർ പശ്ചാത്തലമുള്ളവരാണ്. വിസിയുടേത് അക്കാദമിക മികവിനെ വെല്ലുവിളിക്കുന്ന സമീപനമെന്നാണ് വിമർശനം.
വിസിയായി ഡോ മാവൂത്ത് എത്തിയ ശേഷം എംജി സർവ്വകലാശാലയില്‍ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്നാണ് ആരോപണം.







