Spread the love

കൊല്ലം: റീല്‍സ് ചിത്രീകരണത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.

video
play-sharp-fill

കരുനാഗപ്പള്ളി കാട്ടില്‍ക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്

അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ഹാൻഡിലുകള്‍ തമ്മില്‍ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്‌റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈല്‍സ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ 3 യുവാക്കളെ ശാസ്‌താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും അരവിന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.