Spread the love

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. എറണാകുളം ഇടുക്കി ജില്ലകളിൽ നാളെയും ഓറഞ്ച് അലേർട്ട് ആണ്.

video
play-sharp-fill

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം നഗരത്തിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തലസ്ഥാനത്ത് കനത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ് ആറിന്റെ തീരത്തുള്ള വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു വീണത്. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന ഷീറ്റും കമ്പികളും ഏറെ ദുരത്തേക്കു തെറിച്ചുവീണു. ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് ഈ മേഖലയില്‍ കനത്ത കാറ്റടിച്ചത്. വീടുകളില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.