Spread the love

തിരുവനന്തപുരം: സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്‌ആർടിസിയുടെ ഓർഡിനറി ബസുകളില്‍ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി.

video
play-sharp-fill

ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായതിലാണ് സ്റ്റിക്ക‌ർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല.

പദ്ധതിയുടെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരില്‍ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു കൃഷ്ണ, കെ. എ തുളിസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡറുകള്‍ക്കും സൗജന്യയാത്ര നല്‍കുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. സൗജന്യയാത്രയിലൂടെ കെഎസ്‌ആർടിസിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നല്‍കും.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതി ‘പ്രിയദർശിനി’ എന്ന പേരിലാണ് തിങ്കളാഴ്ച മുതല്‍ നടപ്പാക്കുക.

കൂടുതല്‍ ബസുകള്‍ വാങ്ങിയും ഷെഡ്യൂളുകള്‍ കൂട്ടിയും പരസ്യവരുമാനം വർദ്ധിപ്പിച്ചും ആറുമാസത്തിനകം പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫാസ്റ്റ്പാസഞ്ചർ, ടൗണ്‍-ടു-ടൗണ്‍, സിറ്റിഫാസ്റ്റ് അടക്കം സർവീസുകളിലും തുട‌ർന്ന് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് കണക്കുകൂട്ടല്‍.

സൗജന്യയാത്രയിലൂടെ പ്രതിമാസം 65മുതല്‍ 70കോടിവരെ ബാദ്ധ്യത സർക്കാരിനുണ്ടാവും. ശമ്പളം, പെൻഷൻ അടക്കം ചെലവുകള്‍ക്ക് നിലവില്‍ കെഎസ്‌ആർടിസിക്ക് 1500കോടി എല്ലാവർഷവും നല്‍കുന്നുണ്ട്. അതിനുപുറമെ സൗജന്യയാത്രയുടെ ചെലവും സർക്കാർ നല്‍കും.