
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണില്‍ ജോലി നേടാന്‍ അവസരം. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
താല്പര്യമുള്ളവര് ജൂലൈ 1ന് മുന്‍പായി കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് കീഴില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് II റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
വകുപ്പ് : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍
ഉദ്യോഗപേര് : കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
കാറ്റഗറി നമ്പര്‍ : 32/2026
അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 01, 2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) ആന്‍ഡ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ജനുവരി 2002ന് മുന്‍പ് ടൈപ്പ് റൈറ്റിങ് കെജിടിഇ പാസായിട്ടുള്ളവര്‍ വേര്‍ഡ് പ്രോസസിങ്ങിലുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റോ, തത്തുല്യ യോഗ്യതയോ അപേക്ഷ സമയത്ത് നേടിയിരിക്കണം.
മലയാളം ടൈപ്പ് റൈറ്റിങ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) അല്ലെങ്കില്‍ തത്തുല്യ യോഗ്യത .
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/







