
തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവ് (50) ആണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടത്. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ആളിനെ കണ്ടത്.
തുടർന്ന് കഴക്കൂട്ടം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ രാജീവിനെ കണ്ടത്.ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ കാർ പാർക്ക് ചെയ്തിരുന്നത്.
ഇന്നലെ കളിക്കാനെത്തിയ കുട്ടികളോട് ഇയാള്‍ സംസാരിച്ചിരുന്നു. കാറില്‍ എസിയിട്ട് കിടന്നുറങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







